
ചെങ്ങന്നൂര്‍: യുഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യസഭ മുന്‍ അംഗവും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന തോമസ് കുതിരവട്ടത്തിന്‍റെ നിര്യാണത്തില്‍ അനുശോചനയോഗം നടത്തി. ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് ഡി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.ആര്‍ സജീവന്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ്, സെക്രട്ടറി സുനില്‍ പി ഉമ്മന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.വി ജോണ്‍ ബിപിന്‍ മാമ്മന്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഡി.നാഗേഷ് കുമാര്‍, മാന്നാര്‍ ബ്ളോക്ക് പ്രസിഡന്‍റ് സുജിത് ശ്രീരംഗം, നഗരസഭ ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍, പി.എന്‍ നെടുവേലി, ഡോ.ഷിബു ഉമ്മന്‍, സാബു ഇലവുംമൂട്ടില്‍, ജിജി പുന്തല, ബിജു മാത്യു ഗ്രാമം, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീകുമാരി മധു, രതി സുഭാഷ്,ഡിസിസി നിര്‍വ്വാഹക സമതിയംഗം ജോര്‍ജ് തോമസ്, ജോജി ചെറിയാന്‍,സുജ ജോണ്‍, ഗണേഷ് പുലിയൂര്‍, വി.എസ് ബിജു, ചാക്കോ കയ്യത്ര,സിബി സജി, ഷെബീര്‍ അബ്ബാസ്, ശാന്തകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു











